തിങ്കളാഴ്ച കർണാടക ബന്ദ്


ബെംഗളൂരു : കർഷകൾക്ക് ഉൽപ്പന്നങ്ങൾ നേരിട്ട് വിൽക്കാവുന്ന എ.പി.എം.സി.കളുടെ അധികാരം വെട്ടിക്കുറക്കുന്ന ബില്ലിനും കൃഷിഭൂമി വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന ഭൂപരിഷ്ക്കരണ ബില്ലും പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർണാടകയിലെ കർഷകർ തിങ്കളാഴ്ച സംസ്ഥാന ബന്ദിന് ആഹ്വാനം ചെയ്തു.

നടപ്പു നിയമസഭ ബില്ലുകൾ പാസാക്കിയേക്കുമെന്ന ആശങ്കയിലാണിവർ.

നീക്കം ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സന്ദർശിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും അതിനാൽ 28നു പ്രഖ്യാപിച്ച ബന്ദുമായി മുന്നോട്ടു പോകുമെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു.

അതേ സമയം നിയമഭേദഗതി സംബന്ധിച്ച് കർഷകർ തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും ബിൽ അനുസരിച്ച് കൃഷി ഭൂമിയുടെ 2%മാത്രമേ വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകൂ എന്നും യെഡിയൂരപ്പ പറഞ്ഞു.

ബില്ലുകൾ ഒരു കാരണവശാലും പിൻവലിക്കില്ലെന്നു കൃഷി മന്ത്രിബി.സി.പാട്ടീൽ പറഞ്ഞു.

നിയമഭേദഗതി നടപ്പായാൽ കർഷകർക്ക് അവരുടെ വിളകൾ വയലിൽ വച്ച് തന്നെ വിൽക്കാമെന്നും എപിഎംസിക്കു പുറത്തു വിൽക്കുന്നതിനു പിഴ അയക്കേണ്ടി വരില്ലെന്നും മന്ത്രിപറഞ്ഞു.

എന്നാൽ വൻകിട കമ്പനികളും മറ്റും കർഷകരെ ഭരിക്കുന്ന അവസ്ഥയാണ് ഉണ്ടാവുകയെന്നു കർഷക സംഘടനാ
നേതാക്കൾ ആരോപിച്ചു.

തിങ്കളാഴ്ചത്തെ ബന്ദ് മുന്നിൽക്കണ്ടു കൊണ്ട് പല കമ്പനികളും മുൻകൂട്ടി അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement