സംസ്ഥാന കേരളോത്സവം കണ്ണൂരിൽ: സംഘാടക സമിതി രൂപീകരണ യോഗം 26ന്


കണ്ണൂർ:-കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥാന കേരളോത്സവത്തിന്റെ കലാപരിപാടികൾക്ക് കണ്ണൂർ വേദിയാവുന്നു. ഇതിന്റെ സംഘാടക സമിതി രൂപീകരണ യോഗം നവംബർ 26ന് രാവിലെ ഒമ്പത് മണിക്ക് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന പൊതുമരാമത്ത് ടൂറിസം യുവജനകാര്യ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് യോഗം ഉദ്ഘാടനം ചെയ്യും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement