ആറളം മണ്ഡലം കോൺഗ്രസ് ഭവന്റെ ഉദ്‌ഘാടനം 27 ന്


ഇരിട്ടി
: എടൂരിൽ നിർമ്മിച്ച ആറളം മണ്ഡലം കോൺഗ്രസ് ഭവന്റെ ഉദ്‌ഘാടനം 27 ന് രാവിലെ 11 മണിക്ക് കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ എം പി നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആറളം മണ്ഡലം പ്രസിഡന്റ് ജോഷി പാലമറ്റം അദ്ധ്യക്ഷത വഹിക്കും. എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സണ്ണി ജോസഫ് എം എൽ എ ചടങ്ങിൽ ആദരിക്കും. മീറ്റിങ്ങ് ഹോളിന്റെ ഉദ്‌ഘാടനം ഡി സി സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് നിർവഹിക്കും. കെ പി സി സി സിക്രട്ടറി ബി .ആർ. എം. ഷെഫീർ മുഖ്യ ഭാഷണം നടത്തും. നേതാക്കളായ ജോഷി പാലമറ്റം, വി.ടി. തോമസ്, അരവിന്ദൻ അക്കാനിശ്ശേരി, ബെന്നി കൊച്ചുമല എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement